ഇലോണ്‍മസ്‌ക് പടിയിറങ്ങുന്നു

ട്വിറ്റര്‍ സി ഇ ഒ സ്ഥാനത്തു നിന്നും ഇലോണ്‍മസ്‌ക് പടിയിറങ്ങുന്നു. ട്വിറ്ററിലൂടെയാണ് മസ്‌ക് തന്റെ രാജി പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ നടത്തിയ സര്‍വ്വേ ഫലം മസ്‌ക്കിന് തിരിച്ചടിയായിരുന്നു.

താന്‍ സി ഇ ഒ സ്ഥാനത്തു തുടരണമോ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം മസ്‌ക്ക് അഭിപ്രായ സര്‍വ്വേ നടത്തിയിരുന്നു. അഭിപ്രായ സര്‍വ്വേ തിരിച്ചടിയായതിന് പിന്നാലെയാണ് ഇപ്പാള്‍ മസ്‌ക്കിന്റെ രാജി. ഒന്നേമുക്കാല്‍ കോടി പേര്‍ പങ്കെടുത്ത സര്‍വേയില്‍ 42.5 ശതമാനം പേരും ഇലോണ്‍ മസ്‌ക് തല്‍സ്ഥാനത്ത് തുടരണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മസ്‌കിനെ ഞെട്ടിച്ച് 57.5 ശതമാനം പേരും സിഇഒ സ്ഥാനത്ത് താന്‍ തുടരേണ്ടതില്ല എന്നും ഒഴിയണമെന്നും അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം പേരും തനിക്കെതിരെ അഭിപ്രായപ്പെട്ടതോടെയാണ് മസ്‌ക് വെട്ടിലായത്. സര്‍വേ ഫലം മാനിച്ചാണിപ്പോള്‍ സി ഇ ഒ സ്ഥാനത്തു നിന്ന് രാജിവെച്ചത്. ട്വിറ്റര്‍ ഏറ്റെടുത്തതോടെ കടുത്ത വിമര്‍ശനങ്ങളാണ് മസ്‌കിന് നേരെ ഉയര്‍ന്നു വന്നിരുന്നത്. നേരത്തെ വെരിഫിക്കേഷന്‍ പരിഷ്‌കരണത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മസ്‌ക് വന്നതോടെ ട്വിറ്റര്‍ വഷളായെന്നും ഇപ്പോള്‍ നടക്കുന്നത് സര്‍ക്കസ് ഷോ ആണെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

44 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലയിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. പഴഞ്ചൊല്ല് പറയുന്നത് പോലെ നിങ്ങള്‍ ആഗ്രഹിക്കുന്നത് അഭിപ്രായപ്പെടുക, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കും എന്ന് കുറിച്ചാണ് മസ്‌ക് സര്‍വേ ആരംഭിച്ചത്. കൂടാതെ ട്വിറ്ററിലെ നൂറിലധികം മുന്‍ ജീവനക്കാര്‍ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരരോപിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കം.