ഇന്ത്യ 2022

2022ൽ ആരും ചിന്തിക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായി. ഒരു വശത്ത്, ലോകമെമ്പാടുമുള്ള ആളുകൾക്ക് കോവിഡ് വാക്സിൻ നൽകിയപ്പോൾ, മറുവശത്ത്, യുക്രൈൻ നിവാസികൾ രാജ്യം വിടാൻ നിർബന്ധിതരായി. അങ്ങനെ കൊവിഡ് ഭീഷണിയിൽ നിന്ന് പതുക്കെ അതിജീവിച്ച് രാജ്യത്ത് വലിയ ആഘോഷങ്ങളും തെരഞ്ഞെടുപ്പുകളും ഉണ്ടായി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും രാഷ്ട്രപതി തെരഞ്ഞെടുപ്പും ഭാരത് ജോഡോ യാത്രയും ഒക്കെയായി സംഭവബഹുലമായ 2022 ൽ എന്തൊക്കെയായിരുന്നു എന്നറിയാം.

ഒഡിഷയിലെ മയൂർഭഞ്ജിൽ നിന്ന് രാജ്യത്തിന്റെ പരോമന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു ഈ വർഷത്തെ പ്രധാന വാർത്താ താരമായി മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ കൂടിയായിരുന്ന ദ്രൗപതി മുർമു ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി രാഷ്ട്രപതിയായി എന്ന നേട്ടവും കൈവരിച്ചു. ഇതോടൊപ്പം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി എന്ന ചരിത്ര നേട്ടവും ദ്രൗപതി മുർമുവിനെ തേടിയെത്തി.

മറ്റൊരു ചരിത്രസംഭവമായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം.
പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്ക് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന വർഷം കൂടിയായിരുന്നു 2022. ഹൈക്കമാന്റിന്റെ മൗനാനുവാദത്തോടെ ആണെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത് 2022 ലെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവമായി മാറി. കോൺഗ്രസിന്റെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മല്ലികാർജ്ജുൻ ഖാർഗെ.

2022 ലെ ആദ്യ ക്വാർട്ടറിൽ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്ന് നടന്ന പഞ്ചാബിൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത് ആം ആദ്മി പാർട്ടി ചരിത്രം രചിച്ചു. ബി ജെ പിയേയും കോൺഗ്രസിനേയും കൂടാതെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടി എന്ന നേട്ടത്തിലേക്ക് ആം ആദ്മി നടന്ന് കയറിയപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ചരൺജിത്ത് ചന്നിക്കായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഇതിൽ 90 ശതമാനത്തോളം പേരും പിന്തുണച്ചത് ചരൺജിത് ചന്നിയെ ആയിരുന്നു.

കോൺഗ്രസിന്റെ സംഘടനാ ചുമതലകളില്ലെങ്കിലും രാഹുൽ ഗാന്ധി ഈ വർഷവും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി 2022 ലും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞ് നിന്നു. ദക്ഷിണേന്ത്യയിൽ വലിയ ഓളമുണ്ടാക്കിയ ഭാരത് ജോഡോ യാത്ര അടുത്ത വർഷമാണ് അവസാനിക്കുന്നത്.

2022 ഒക്ടോബറിലാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. വെറും രണ്ട് മാസത്തിനുള്ളിൽ മൂന്ന് പ്രധാനമന്ത്രിമാരെയാണ് യുകെ കണ്ടത്. ദശാബ്ദങ്ങളിൽ ഇത്ര പെട്ടെന്നൊരു അട്ടിമറി ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. 2007 മുതൽ ബ്രിട്ടനിൽ നിരവധി പ്രധാനമന്ത്രിമാർ അധികാരമേറ്റു – ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രൂസ്, ഋഷി സുനാക്.

ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ സ്വന്തമാക്കിയതും 2022ലാണ്. ട്വിറ്റർ വാങ്ങി മണിക്കൂറുകൾക്കകം മസ്‌ക് സിഇഒ പരാഗ് അഗർവാളിനെ പുറത്താക്കി. മസ്‌ക് പല പ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നിരവധി പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ഏവരെയും സങ്കടമുണ്ടാക്കിയ ഒന്നാണ് എലിസബത്ത് രാജ്ഞിയുടെ മരണം. 2022 സെപ്റ്റംബർ എട്ടിന് എലിസബത്ത് രാജ്ഞി അന്തരിച്ചു. 96-ആം വയസിൽ ബൽമോറലിലാണ് അവർ അന്ത്യശ്വാസം വലിച്ചത്. 70 വർഷക്കാലം ബ്രിട്ടീഷ് കോമൺവെൽത്തിന്റെ കിരീടം എലിസബത്ത് രാജ്ഞിയുടെ തലയിലായിരുന്നു. സെപ്റ്റംബർ 18-ന് ചാൾസ് രാജകുമാരൻ സിംഹാസനം ഏറ്റെടുത്ത് ചാൾസ് മൂന്നാമൻ രാജാവായി.

2022 മറ്റൊരു വലിയ മുഹൂർത്തമായിരുന്നു 48,500 വർഷം പഴക്കമുള്ള സോംബി വൈറസിന്റെ കണ്ടെത്തൽ. ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയൻ പെർമാഫ്രോസ്റ്റിൽ തണുത്തുറഞ്ഞ വൈറസുകൾ ഗവേഷകർ കണ്ടെത്തി. 48,500 വർഷമായി റഷ്യൻ ഹിമത്തിൽ തണുത്തുറഞ്ഞ സോംബി വൈറസിനെ ഫ്രഞ്ച് ഗവേഷകരാണ് കണ്ടെത്തിയത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ആഗോളതാപനം മൂലം പെർമാഫ്രോസ്റ്റ് ഉരുകുകയും ദശലക്ഷക്കണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ ജൈവവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുന്നു.

ഇറാനിൽ മഹ്സ അമിനി എന്ന പെൺകുട്ടി മരിച്ചതിന് പിന്നാലെ ഇറാനിലെയും ലോകമെമ്പാടുമുള്ള സ്ത്രീകൾ രാജ്യത്തിന്റെ ഹിജാബ് നിയമത്തെ ശക്തമായി എതിർത്തു രംഗത്തെത്തി. പെൺകുട്ടികളും സ്ത്രീകളും പൊതുസ്ഥലത്ത് മുടി മുറിക്കാൻ തുടങ്ങി, ഹിജാബ് കത്തിച്ചു. ഇറാനിലെ പ്രകടനത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെട്ടു,
പതിറ്റാണ്ടുകൾ പഴക്കമുള്ള ഹിജാബ് നിയമം പുനഃപരിശോധിക്കുമെന്ന് ഡിസംബർ മൂന്നിന് ഇറാൻ അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ മത പൊലീസും പിരിച്ചുവിട്ടു.

നവംബർ 23-ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ക്ലബ് തന്നെ ചതിച്ചെന്നും മാനേജർ എറിക്കിനെ താൻ ബഹുമാനിക്കുന്നില്ലെന്നും റൊണാൾഡോ ഒരു അഭിമുഖത്തിനിടെ പറഞ്ഞതോടെയാണ് അസ്വാരസ്യങ്ങൾ പുറത്തുവന്നത്. റൊണാൾഡോയും ക്ലബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയാണ് ക്ലബ് വിടാനുള്ള തീരുമാനമെടുത്തതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ടീമിനായി 346 മത്സരങ്ങൾ കളിച്ച റൊണാൾഡോ 145 ഗോളുകൾ നേടി.

2022 സെപ്റ്റംബറിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. 20 ഗ്രാൻഡ് സ്ലാമുകളും 103 ടൂർണമെന്റുകളും കളിച്ചതിന് ശേഷം 2022 ലെ ലേവർ കപ്പിൽ തന്റെ അവസാന മത്സരം കളിച്ച് ടെന്നീസ് കോർട്ടിനോട് അദ്ദേഹം വിട പറഞ്ഞു. ഫെഡററുടെ വിരമിക്കലിൽ റാഫേൽ നദാലും കരഞ്ഞു. സ്‌പോർട്‌സിലും യഥാർത്ഥ ജീവിതത്തിലും ഇത്തരം അവസരങ്ങൾ അപൂർവമായി മാത്രമേ കാണാനാകൂ.

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ലോകോത്തരമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജൂലൻ ഗോസ്വാമി കരിയറിനോട് വിട പറഞ്ഞ വർഷം കൂടിയായിരുന്നു 2022. ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയായിരുന്ന ജൂലൻ ഗോസ്വാമി. ഇന്ത്യക്കായി 204 ഏകദിനങ്ങളിൽ നിന്ന് 255 വിക്കറ്റും 12 ടെസ്റ്റിൽ നിന്ന് 44 വിക്കറ്റും 68 ടി 20 യിൽ നിന്ന് 56 വിക്കറ്റും നേടിയിട്ടുണ്ട്. 20 വർഷം ഇന്ത്യൻ ക്രിക്കറ്റിൽ സജീവ സാന്നിധ്യമായിരുന്നു ജൂലൻ ഗോസ്വാമി.

ക്രിക്കറ്റിലെ മറ്റൊരു നഷ്ടമായിരുന്നു മിതാലി രാജിന്റെ വിരമിക്കൽ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ദീർഘകാലം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്ന മിതാലി രാജും ഈ വർഷമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും സ്വന്തം പേരിലുള്ള മിതാലി രാജിന്റെത് 24 വർഷം നീണ്ട് നിൽക്കുന്ന ഇതിഹാസ സമാനമായ കരിയറായിരുന്നു.

ഒരൊറ്റ സിനിമയിലൂടെ ഈ വർഷം വിവാദങ്ങളും പ്രശംസയും ഒരുപോലെ നേടിയ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. ദി കശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം വരച്ച് കാട്ടിയ വിവേക് അഗ്‌നിഹോത്രിക്ക് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ സിനിമ പങ്കുവെക്കുന്നത് പ്രൊപഗാണ്ടയാണ് എന്ന വാദമാണ് മറുപക്ഷം ഉയർത്തിയത്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളായ സാനിയ മിർസ ഈ വർഷമാണ് കരിയറിനോട് വിട പറഞ്ഞത്. അതോടൊപ്പം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാർത്തകളാലും സാനിയ മിർസ ഈ വർഷം വാർത്തകളിൽ നിറഞ്ഞ് നിന്നു. അതിനിടെ ഷൊയ്ബ് മാലിക്കിനൊപ്പം ദി മിർസ മാലിക് എന്ന ടോക് ഷോയുടെ ഭാഗകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ

ഏറെ നാളത്തെ ഫോമില്ലായ്മയ്ക്ക് ശേഷം ടി 20 ലോകകപ്പിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിയും 2022 ലെ വാർത്താതാരമായി. ടി ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കുതിപ്പിന് ഊർജം നൽകിയ വിരാട് കോഹ്ലി തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിച്ചു. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയും വിരാട് കോഹ്ലി കരുത്ത് കാട്ടി

നാല് വർഷത്തെ ഇടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരുന്ന ബോളിവുഡിന്റെ കിംഗ് ഖാന് 2022 അവസാനിക്കാനിരിക്കെ പുതിയ സിനിമയുടെ ഗാനരംഗത്തിന്റെ പേരിലുള്ള വിവാദങ്ങൾ തിരിച്ചടിയായി. പത്താൻ സിനിമയിൽ നായിക ദീപിക പദുക്കോണിന്റെ വേഷം ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതോടെ സിനിമക്കെതിരെ ബോയ്കോട്ട് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

പത്താൻ സിനിമയുടെ വിവാദങ്ങൾ ദീപിക പദുക്കോണിനും തിരിച്ചടിയാണെങ്കിലും 2022 ൽ ലോകോത്തരമായ അംഗീകാരവും നടിയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യാക്കാരിയായിരുന്നു ദീപിക. ഏറ്റവും ശാസ്ത്രീയമായ സൗന്ദര്യം അളക്കുന്ന സർവെകളിൽ ഒന്നെന്ന് അവകാശപ്പെടുന്ന ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടിയിൽ ആണ് ദീപിക ഇടം പിടിച്ചിരുന്നത്.

ഹോളിവുഡ് സൂപ്പർ താരവും ഓസ്‌കർ ജേതാവുമായ വിൽ സ്മിത്ത് ഓസ്‌കർ പുരസ്‌കാരദാന ചടങ്ങിൽ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോകത്തെ ഞെട്ടിച്ചു. മാർച്ച് 28നായിരുു സംഭവം. അലോപേഷ്യ എ രോഗം കാരണം മുടികൊഴിയു അവസ്ഥയുള്ളതിനാൽ പ്രത്യേക രീതിയിലുള്ള കേശാലങ്കാരത്തോടെയാണ് വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് ചടങ്ങിനെത്തിയത്. ഭാര്യയെ പരിഹസിച്ച് അവതാരകൻ സംസാരിച്ചതിൽ പ്രകോപിതനായാണ് സ്മിത്ത് മുഖത്തടിച്ചത്. സംഭവത്തിൽ പിീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുു. ഇതേത്തുടർന്ന് വിൽ സ്മിത്തിന് ഓസ്‌കർ ചടങ്ങുകളിൽ പത്തുവർഷത്തേക്ക് അക്കാദമി വിലക്കേർപ്പെടുത്തി. അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുതായി വിൽസ്മിത്ത് അറിയിക്കുകയും ചെയ്തു.