ഇടുക്കിയിൽ കുട്ടിയാനയുടെ ജഢം കണ്ടെത്തി

ഇടുക്കി: ദേവികുളം പുതുക്കടിയിൽ കുട്ടിയാനയുടെ ജഢം കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടിക്കൊമ്പന്റെ ജഡമാണ് കണ്ടെത്തിയത്.

പുതുക്കടിയിൽ കുട്ടിയാനയുടെ ജഢം കണ്ടെത്തി. പുതുക്കടി കണ്ണൻദേവൻ കമ്പനിയുടെ ഫെർഫ്യൂം ഫാക്ടറിയ്ക്ക് മുകളിലുള്ള ഗ്രാന്റീസ് തോട്ടത്തിലാണ് മൂന്ന് വയസ്സുള്ള കുട്ടിക്കൊമ്പന്റെ ജഡം കണ്ടത്.

കൂപ്പ് തൊഴിലാളികളാണ് ജഡം കണ്ട് വനം വകുപ്പ് അധികൃതരെ അറിയിച്ചത്. രണ്ടു ദിവസമായി ഈ മേഖലയിൽ ആനയുടെ ശബ്ദം തുടർച്ചയായി കേട്ടിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ദേവികുളം റെയ്ഞ്ച് ഓഫീസർ പി.വി.വെജിയുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച മൂന്നാർ ഫോറസ്റ്റ് അസി. വെറ്റിറനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തികരിച്ച് സംസ്‌ക്കരിക്കും