ഇടത് പക്ഷം കലാഭവന്‍ മണിയെ അവഗണിച്ചു

    നടന്‍ കലാഭവന്‍ മണിയോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് കുടുംബം. മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചു.ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍മണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളില്‍ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടപ്പിലായില്ല. സര്‍ക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നുവെന്നും സ്മാരകം വരാതിരിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചു......