ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം തേടി റഷ്യന്‍ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം തേടി റഷ്യന്‍ സംഘം തിരുവനന്തപുരത്ത്. 40 പേര്‍ അടങ്ങിയ റഷ്യന്‍ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കി ചികിത്സയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനും വേണ്ടി റഷ്യന്‍ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുര്‍വേദ യോഗ ആന്റ് വെല്‍നസ് അസോസിയേഷന്‍ തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് റഷ്യന്‍ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് വട്ടപ്പാറ ഇന്റിമെസില്‍ വെച്ച് നടന്ന ആയുര്‍വേദ ആന്റ് വെല്‍നെസിന്റെ നേതൃത്വല്‍ സംഘടിപ്പിച്ച ഇന്റോ റഷ്യന്‍ ആയുര്‍വേദ കോണ്‍ക്ലേവിലും സംഘം പങ്കെടുത്തു. 14 ദിവസം ആയുര്‍വേദം സംബന്ധിച്ച വിവിധ ചികിത്സ രീതികളെക്കുറിച്ച് നടക്കുന്ന ക്ലാസുകളില്‍ അവര്‍ പങ്കെടുക്കും. കൂടാതെ പ്രായോഗിക ചികിത്സ രീതികളിലും റഷ്യന്‍ സംഘത്തിന് പരിശീലനം നല്‍കും