അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ചത് കൊക്കകോള

കെയ്റോ: കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ
ലോകത്ത് ഏറ്റവും കൂടുതൽ പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ഉൽപ്പാദിപ്പിച്ചത് കൊക്കകോളയെന്ന് റിപ്പോർട്ട്. പെപ്‌സിക്കോ,നെസ്ലെ എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് മലിനീകരണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത് .

ബ്രേക്ക് ഫ്രീ ഫ്രം പ്‌ളാസ്റ്റിക് ഗ്‌ളോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് 2022 ലാണ് ഇത് സംബന്ധിച്ച് വിവെങ്ങളുള്ളത്. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആഗോളതാപനം നിയന്ത്രിക്കാനായി നടത്തിയ cop27 കാലാവസ്ഥ ഉച്ചകോടിയുടെ സ്‌പോൺസർമാരിലൊരാളാണ് കൊക്ക കോള.കഴിഞ്ഞ അഞ്ച് വർഷത്തിലും മാലിന്യം ഉത്പ്പാദിപ്പിക്കുന്നവരിൽ കൊക്ക കോളയാണ് മുന്നിൽ. 2021 നെ അപേക്ഷിച്ച് മാലിന്യ ഉത്പ്പാദനത്തിൽ 63 ശതമാനം വർധനവാണ് കൊക്ക കോളയുടെ ഉത്പന്നങ്ങളിൽ മാത്രം ഉണ്ടായത്.2022 ലെ കണക്കനുസരിച്ച് പെപ്‌സിക്കോ, സിജി ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , പെർഫെറ്റി വാൻ മെലെ എന്നിവരാണ് ഇന്ത്യയിൽ പ്ളാസ്റ്റിക് മലിനീകരണത്തിൽ മുന്നിൽ.

2021 ൽ രാജ്യത്ത് ഏറ്റവും ഏറ്റവും കൂടുതൽ മാലിന്യം ഉത്പ്പാദിപ്പിച്ചത് കർണാടക മിൽക് ഫെഡറേഷനായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലമായി 11,000 ആഗോള സംഘടനകൾ രണ്ട് ലക്ഷത്തിലധികം വരുന്ന വോളണ്ടിയർമാരുടെ സഹായത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നടത്തിയ പഠന റിപ്പോർട്ടിന്റെ ക്രോഡീകരണമാണ് ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട്.