
സുല്‍ത്താന്‍ ബത്തേരി : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ യുവാവിനെ വീടിന് സമീപത്തെ പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ വരിക്കേരി പണിയ ഉന്നതി കോളനിയിലെ ഹരീഷ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന് ദിവസങ്ങളായി തിരച്ചിൽ നടത്തിവരികയായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.