
വാളയാർ: വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി രമേശന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂർ തൃശ്ശൂർ കെഎസ്ആർടിസി ബസ്സിൽ നിന്നും കഞ്ചാവുമായി കോട്ടയം പനച്ചിക്കാട് സ്വദേശി 19 വയസ്സുകാരൻ അഫ്സൽ പിടിയിലായത്. ഇയാൾ നിന്നും 4 കിലോ 120 ഗ്രാം കഞ്ചാവ് കണ്ടെത്തി.
കോയമ്പത്തൂരിൽ നിന്നും 34000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കോട്ടയത്ത് എത്തിക്കാനാണ് ലക്ഷ്യമിട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പാലക്കാട് റെയിഞ്ച് ഓഫീസിൽ എത്തിച്ചു. എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമറിന് പുറമേ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോഹരൻ , ഷിബുകുമാർ ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസറായ സജീഷ് സിവിൽ എക്സൈസ് ഓഫീസറായ അരുൺ, സുബിൻ, അശ്വന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി എന്നിവർ പങ്കെടുത്തു.