
കൊച്ചി: മുനമ്ബത്ത് വീട്ടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്തു. യുവാവ് വീട്ടിൽ ഒറ്റയാക്കായിരുന്നു താമസം.ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ അറിയിച്ചു. യുവാവിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാവാനാണ് സാധ്യത. മരിച്ചയാളുടെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകാലമായി യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം പ്രദേശവാസി പറഞ്ഞു.