തമിഴ്നാട്: ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് ആനമലൈ ട്രക്കിംഗിനിടെയാണ് ദുരന്തം.തിരുവനന്തപുരം കല്ലമ്ബലം സ്വദേശി അസ്സൽ (26) ആണ് മരണപ്പെട്ടത്.ഞായറാഴ്ച ഉച്ചക്ക് ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വച്ചായിരുന്നുകുഴഞ്ഞുവീണത്.രക്ഷാപ്രവർത്തനം നടത്തി വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനമലൈ പൊലീസ് കേസെടുത്തു.