
കൊച്ചി : ചികിത്സിക്കാനെന്ന വ്യാജേന കൊച്ചിയിലെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോണുകൾ കവരുകയും ചെയ്ത കേസിൽ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര അറസ്റ്റില്‍.
ഈ മാസം രണ്ടിനാണ് സംഭവം. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് കവർന്നത്. കേസിൽ പന്ത്രണ്ടു പ്രതികളാണുള്ളതെന്നാണ് വിവരം. അതുല്യ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.