ന്യൂഡൽഹി: കേരളത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പിന്തുണ ഒരു എഴുത്തുകാർക്കും ആവശ്യമില്ലെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ,ഡൽഹിയിൽ പറഞ്ഞു.എഴുത്തുകാർക്ക് രാഷ്ട്രീയപ്പാർട്ടിയുടെ ആവശ്യമില്ല. മറിച്ച് രാഷ്ട്രീയപ്പാർട്ടികൾക്ക് എഴുത്തുകാരെയാണ് ആവശ്യo അതിന്റെ ഏറ്റവുംനല്ല ഉദാഹരണം എം.ടി. വാസുദേവൻ നായരായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ എടുക്കില്ലായിരുന്നു.
മുകുന്ദൻ . മാതൃഭൂമി സംഘടിപ്പിച്ച മുകുന്ദന്റെ ‘എന്റെ എംബസിക്കാലം’ പുസ്തകചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്ന് കേരള നിയമസഭാ പുസ്തകോത്സവത്തിലെ മുകുന്ദന്റെ പ്രസ്താവന നേരത്തേ വിവാദമായാതായിരുന്നു. തനിക്ക് ആക്ടിവിസ്റ്റാകാൻ സാധിക്കില്ലെന്നും മുകുന്ദൻ വ്യക്തമാക്കി. വർഗീയത എഴുത്തുമായി ബന്ധപ്പെട്ടതല്ല. അത് എല്ലാവരിലുമുള്ളതാണ്.നിർമിതബുദ്ധിയുടെ കാലത്തും ജാതിയും വർഗീയതയും പറയുന്നവരുണ്ട്.
അത് എല്ലാവരിലുമില്ല.അതു വൈകാതെ ഇല്ലാതാക്കാം. ദൈവം എല്ലാവരുടേതുമാണെന്നും മുകുന്ദൻ പറഞ്ഞു.പുതിയകാലത്ത് വായന വളരുന്നുണ്ട്. ചെറുപ്പക്കാർ പുസ്തകങ്ങളിലേക്ക് തിരിച്ചുപോവുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ചുപുസ്തകങ്ങളിൽ മൂന്നും മലയാളത്തിലേതാണ്. മലയാളത്തിലെ പുതിയ സാഹിത്യം കൂടുതൽ പ്രാദേശികമാവുന്നുവെന്ന അഭിപ്രായമുണ്ട്. അതു കൂടുതൽ ആഗോളമാകണം മുകുന്ദൻ പറഞ്ഞു