Banner Ads

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയുണ്ടോ? നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

പാലക്കാട് : ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അധ്യയന ദിവസങ്ങൾ കുറയുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന കാര്യമാണ്. അവധി നൽകുകയാണെങ്കിൽ മറ്റൊരു ദിവസം അധ്യയന ദിവസമായി കണ്ടെത്തേണ്ടി വരും. അതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച അർധരാത്രിയിലാണ് ഫുട്ബോൾ ഫൈനൽ നടക്കുന്നത്.