
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. ടൊവിനോ തോമസ് നായകനായി എത്തിയ എആർഎം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിലെ തരംഗമായി മാറിയ അങ്ങ് വാന കോണിൽ… എന്ന് തുടങ്ങുന്ന ഗാനത്തിലെ മികച്ച ആലാപനത്തിനാണ് വിജയലക്ഷ്മിയെ തേടി പുരസ്കാരം എത്തിയത്.
ദിബു നൈനാൻ തോമസ് സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിലെ ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. വൈക്കം വിജയലക്ഷ്മിയുടെ തനതായ ആലാപന ശൈലിയും ഗാനത്തിന് നൽകിയ വൈകാരികമായ ആഴവുമാണ് ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയത്.