Banner Ads

ജോലിസ്ഥലത്തെ അപകടം; അബ്ദല്ലിയിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ഇരുവരും മരിച്ചത്.

തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.