Banner Ads

പിലാക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: തൃത്താല നാഗലശ്ശേരി പിലാക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

വീട്ടിലെ മുറിയിൽ ബോധമില്ലാതെ കിടക്കുന്ന നിലയിൽ കാണപ്പെടുകയും തുടർന്ന് നാട്ടുകാർ ശ്രുതിമോളെ ഹോസ്പിറ്റലിൽ എത്തിച്ചതിനെ തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.
തൃത്താല ബ്ലോക്ക് ഓഫീസിൽ എസ് സി കോഡിനേറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശ്രുതിമോൾ.