Banner Ads

ആശുപത്രിയിൽ വെച്ച് യുവതിക്ക് നേരെ ആഡിഡ് ആക്രമണം ; മുൻ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിൽ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്ബ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. പ്രബിഷയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളൽ പറ്റിയിട്ടുണ്ട് .

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി പ്രബിഷയുടെ മുൻ ഭർത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ കടന്നു കയറി പ്രതി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ 18-ാം തിയ്യതി മുതൽ യുവതി ചികിത്സയിലായിരുന്നു. പ്രബിഷയും പ്രശാന്തും തമ്മിലുള്ള ബന്ധം മുന്ന് വർഷം മുൻപ് വേർപെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 9.30 ഓടെ ആശുപത്രിയിൽ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയിൽ മുഖത്ത് ആസിഡ് ഒഴിച്ചത്.

മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാൾ ആസിസ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്ബ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *