Banner Ads

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ ; പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് മണ്ഡലത്തിൽ

നിലമ്ബൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി 7 ദിവസങ്ങൾ മാത്രം. ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പി.വി. അൻവർ എം.എൽ.എയുടെ രാജിമൂലമുണ്ടായ ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഈ തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും വളരെ നിർണ്ണായകമാണ്. യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും, എൽ.ഡി.എഫിനായി എം. സ്വരാജും, എൻ.ഡി.എക്കായി മോഹൻ ജോർജുമാണ് പ്രധാന സ്ഥാനാർത്ഥികൾ. പി.വി. അൻവർ സ്വന്തം മുന്നണിയായ “ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി” രൂപീകരിച്ച്, തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്.

മണ്ഡലത്തിൽ സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് മണ്ഡലത്തിലെത്തുംചന്തക്കുന്നിൽ നിന്ന് നിലമ്‌ബർ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ എല്ലാം മണ്ഡലത്തിൽ ക്യാമ്‌ബ് ചെയ്യുകയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട് .

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വിവിധ സംഘടനകളും ഗ്രൂപ്പുകളും തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാനും വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനും ശ്രമിക്കുന്നത് സാധാരണമാണ്. ആശാ വർക്കർമാരുടെ സമരം തിരഞ്ഞെടുപ്പ് ഫലത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. എൽഡിഎഫിനുള്ള പിഡിപി പിന്തുണ എന്നിവ പരസ്പരം കടുത്ത പ്രചാരണായുധമാക്കുകയാണ് മുന്നണികൾ.