Banner Ads

ശനി അവധിയാകുമോ? സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം 5 ആക്കാൻ വീണ്ടും ആലോചന; യോഗം 17-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങളും രണ്ട് അവധി ദിനങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17-ന് രാവിലെ 11-ന് ഓൺലൈനായി നടക്കും

. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വിഷയത്തിൽ സംഘടനകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഈ മാസം 12-നകം സമർപ്പിക്കാമെന്നും നിർദേശമുണ്ട്.വിഷയത്തിൽ സംഘടനകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഈ മാസം 12-നകം സമർപ്പിക്കാമെന്നും നിർദേശമുണ്ട്.

പ്രവൃത്തിദിനങ്ങൾ ആറിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നത് വഴി ഓഫീസുകളുടെ പ്രവർത്തനച്ചെലവും ഭരണച്ചെലവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.ഓഫീസുകളുടെ പ്രവർത്തനം അഞ്ച് ദിവസമാക്കുന്നതിൽ ജീവനക്കാർക്കിടയിൽ പൊതുവേ ഏകാഭിപ്രായമുണ്ട്.പ്രവൃത്തിദിനം അഞ്ചാക്കുന്നതിനൊപ്പം പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിവിധ സർവീസ് സംഘടനകൾ.

മുമ്പ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ഈ വിഷയത്തിൽ പലതവണ ചർച്ചകൾ നടന്നിരുന്നെങ്കിലും തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാരും വിഷയം വീണ്ടും പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്.