Banner Ads

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വത്തിന് പൂട്ടു വീഴുമോ? ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകളുമായി ആരോഗ്യമന്ത്രി

ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബാനറുകളും കൊടികളും സ്ഥാപിച്ച് കൊണ്ടുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതിച്ചോറ് വിതരണത്തിനെതിരെ ജി സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണത്തെ ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിയുടെ പുതിയ നീക്കമെന്ന തരത്തിൽ രാഷ്ട്രീയ വ്യാഖ്യാനങ്ങളും ഉയർന്നു വരുന്നുണ്ട്.