Banner Ads

കാട്ടാനശല്യം രൂക്ഷം; ചെറുപുഴയിലെ അങ്കണവാടികൾക്ക് ഭീഷണി

ചെറുപുഴ : വനത്തിൽനിന്നുള്ള കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ചെറുപുഴയിലെ അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും ഭീതിയിൽ. കർണാടക വനത്തിൽനിന്നുള്ള കാട്ടാനകൾ കഴിഞ്ഞദിവസം കോഴിച്ചാൽ റവന്യൂവിലെ അങ്കണവാടിക്കു സമീപം വരെയെത്തിയതാണു ജീവനക്കാരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയത്.

കാട്ടാനശല്യം കാരണം പല രക്ഷിതാക്കളും കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. ഇത് തുടർന്നാൽ വരും ദിവസങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് അങ്കണവാടി ജീവനക്കാർ ഭയപ്പെടുന്നു.പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള-കർണാടക അതിർത്തിയിൽ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.