Banner Ads

കാട്ടാനക്കൂട്ടത്തിൻ്റെ ‘റൗഡിസം’: വാച്ചുമരത്ത് നിർത്തിയിട്ട കാർ ആക്രമിച്ചു തകർത്തു

അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ടിരുന്ന കാർ തകർത്തു. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിറുത്തിയിട്ടിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

അങ്കമാലി സ്വദേശികൾ രാത്രിയിൽ അടിമാലിയിലേക്ക് പോകുന്നതിനിടെയാണ് വാഹനം കേടായത്. സ്ഥലത്ത് കാട്ടാനക്കൂട്ടത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കിയ യാത്രക്കാർ ഉടൻതന്നെ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് പോയി.

പിറ്റേന്ന് വാഹനം ശരിയാക്കാനായി അതിരപ്പിള്ളിയിൽ നിന്ന് മെക്കാനിക്ക് എത്തിയപ്പോഴാണ് കാർ പൂർണ്ണമായും തകർത്ത നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.