Banner Ads

ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു.

തിരുവനന്തപുരം: നാളുകളായി തുടരുന്ന കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം 40 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴ വ്യാപകമായതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പ് അധികൃതർ പിൻവലിച്ചു. എന്നാൽ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏപ്രിൽ 30: കണ്ണൂർ, കാസർകോട്.മേയ് 1: പത്തനംതിട്ട, ഇടുക്കി, വയനാട്.മേയ് 2: ആലപ്പുഴ, കോട്ടയം, എറണാകുളം.ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ കാറ്റുള്ള സമയങ്ങളിൽ ജാഗ്രത വേണം. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.