Banner Ads

തിരുവോണം ബമ്പർ അടിച്ചതാര്? ഒന്നാം സമ്മാനമായ 30 കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂർ ചക്കരക്കല്ലിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചത് കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിന്. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. തളിപ്പറമ്പിലെ പി.വി. വത്സരാജൻ ‘തമ്പുരാൻ ലോട്ടറി സ്റ്റാളിൽ’ നിന്നും എടുത്ത ടിക്കറ്റുകൾ ചക്കരക്കല്ലിലെ ‘മുത്തു ലോട്ടറി ഏജൻസി’ വഴിയാണ് വിറ്റഴിച്ചത്. അനീഷ് എം.വി. ആണ് ഏജന്റ്.കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര ബമ്പറും അനീഷ് വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്.

18 വർഷമായി ലോട്ടറി വിൽപ്പന രംഗത്തുള്ള അനീഷിന് ആറ് ലോട്ടറി കടകളാണുള്ളത്. ഇതിൽ നാലെണ്ണം ഹോൾസെയിൽ കടകളാണ്.ഇത്തവണ 500 രൂപ വിലയുള്ള 90 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു.

ഒന്നാം സമ്മാനം: 30 കോടി രൂപ (1 പേർക്ക്)

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം (20 പേർക്ക്) – രണ്ടാം സമ്മാനത്തിലെ മൂന്ന് ടിക്കറ്റുകൾ പഴവങ്ങാടി, കല്ലമ്പലം, വൈറ്റില എന്നിവിടങ്ങളിലെ ഭഗവതി ഏജൻസിയിൽ നിന്നും വിറ്റഴിച്ചവയാണ്.

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം (20 പേർക്ക്)

നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം (10 പേർക്ക്)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം (10 പേർക്ക്)

മറ്റ് സമ്മാനങ്ങൾ: 5,000, 2,000, 1,000, 500 രൂപ വീതം യഥാക്രമം ആറ്, ഏഴ്, എട്ട്, ഒൻപത് സമ്മാനങ്ങളായും 5 ലക്ഷം രൂപ വീതം 9 പേർക്ക് സമാശ്വാസ സമ്മാനമായും ലഭിക്കും.