Banner Ads

കേരളത്തിന്റെ നായകൻ ആര്? നിർണ്ണായക മുഖ്യമന്ത്രി ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഇന്ന് ദില്ലിയിൽ.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ ഭരണസാരഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നിർണ്ണായക യോഗം ചേരും.മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദേശീയ നേതാക്കൾ ഇന്ന് നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകും.

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ.ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക.വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള മത്സരം മുറുകിയിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത വാദങ്ങളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ പ്രധാന അവകാശവാദം. കൂടാതെ, ഭൂരിഭാഗം എംപിമാരും മുതിർന്ന നേതാക്കളും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

എംഎൽഎമാരുടെ എണ്ണം മാത്രം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കരുത് എന്നാണ് സതീശൻ പക്ഷത്തിന്റെ വാദം. ഘടകകക്ഷികളെ ഒപ്പം നിർത്തി ഭരണം കൊണ്ടുപോകാനുള്ള സതീശന്റെ കഴിവിന് മുൻഗണന നൽകണമെന്നും, അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്നും ഇവർ സൂചന നൽകുന്നു.പാർട്ടിക്കായി വർഷങ്ങളായി നൽകുന്ന സേവനവും സീനിയോറിറ്റിയും പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് നൽകണമെന്നാണ് ഇവരുടെ ആവശ്യം.