Banner Ads

വീട്ടിലേയ്ക്ക് നടന്ന് പോകവേ, അമ്മക്കും മകനും നേരെ കാട്ടാന ആക്രമിച്ചു ; ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്:വീട്ടിലേയ്ക്ക് നടന്ന് പോകവേ, അമ്മക്കും മകനും നേരെ കാട്ടാന ആക്രമിച്ചു ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം മുണ്ടൂരിൽകയറംകോട് സ്വദേശി അലൻ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. ആക്രമണത്തിൽ അലൻ്റെ അമ്മ വിജിക്ക് ഗുരുതര പരിക്കേറ്റു. വീട്ടിലേക്ക് പോകുന്ന വഴിയിൽ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഇരുവർക്കും പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം.

സംഭവം നടന്ന ഉടനെ ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരണപ്പെടുകയായിരുന്നു. അമ്മയും മകനും കൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് കുറച്ചു നാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം പ്രദേശത്തെ വീടിന് അടുത്ത് മൂന്ന് കാട്ടാനകൾ എത്തിയിരുന്നു. അലന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *