
ഇടുക്കി :മഴ കനക്കുന്നതോടെ ജില്ലയില്‍ ആദ്യം തുറക്കുന്ന അണക്കെട്ടുകളില്‍ ഒന്നാണ് കല്ലാര്‍കുട്ടി.കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കുന്നതും വെള്ളം പുറത്തേക്കൊഴുക്കുന്നതൊന്നും പ്രദേശവാസികള്‍ക്ക് പുതുമയുള്ള കാര്യമല്ല.എന്നാല്‍ വിനോദ സഞ്ചാരികളായി എത്തുന്നവര്‍ക്ക് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന കാഴ്ച്ച കൗതുകമുള്ളതാണ്.ചിത്രങ്ങള്‍ പകര്‍ത്തിയും മതിവരുവോളം കാഴ്ച്ചകള്‍ കണ്ടുമൊക്കെയാണ് സഞ്ചാരികള്‍ ഈ സമയം ഇതുവഴി കടന്നു പോകാറൊള്ളു.
മഴ കനത്താലുടന്‍ കല്ലാര്‍കുട്ടി അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്കെത്തുന്നതും ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്ന സമയം ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് ഈ കാഴ്ച്ച ഏറെ കൗതുകം സമ്മാനിക്കുന്നതാണ്.അതു കൊണ്ടു തന്നെ വിനോദ സഞ്ചാരികളായി അടിമാലി കുമളി ദേശിയപാതയിലൂടെ കടന്നു പോകുന്നവര്‍ അണക്കെട്ട് തുറന്നാല്‍ ഏറെ സമയം ഇവിടെ ചിലവഴിച്ച് കാഴ്ച്ചകള്‍ ആസ്വദിച്ച് മാത്രമെ കടന്ന് പോകാറൊള്ളു.
കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപത്തു നിന്നുമാത്രമല്ല കല്ലാര്‍കുട്ടി പാലത്തില്‍ നിന്നും അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന കാഴ്ച്ച സഞ്ചാരികള്‍ ആസ്വദിക്കാറുണ്ട്.അണക്കെട്ട് തുറന്നാല്‍ വരണ്ട് കിടക്കുന്ന മുതിരപ്പുഴയാറും പുതു ജീവന്‍ കൈവരിക്കും.
അണക്കെട്ട് തുറക്കുന്നതോടെ മലയിടുക്കുകള്‍ക്കിടയിലൂടെ വന്യത പൂണ്ടൊഴുകുന്ന മുതിരപ്പുഴയാറിന്റെ കാഴ്ച്ച ആശങ്കയും ഒപ്പം കൗതുകവും ഭംഗിയുമൊക്കെ തോന്നിപ്പിക്കുന്നതാണ്.പച്ചപ്പിനിടയിലൂടെ കലങ്ങിമറിഞ്ഞൊഴുകുന്ന മുതിരപ്പുഴ പെരിയാറുമായി സംഗമിക്കും.അണക്കെട്ട് തുറക്കുന്നതോടെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ആളുകള്‍ എത്തുമെന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശവും നല്‍കാറുണ്ട്