
ചെന്നൈ : തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂർ ദുരന്തത്തിന് ശേഷം നിർത്തിവെച്ച സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നു. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം നടത്താനാണ് നിലവിലെ ആലോചന. ആഴ്ചയിൽ നാല് യോഗങ്ങൾ വീതം നടത്തും.
ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് തീരുമാനം. ഓരോ ജില്ലയിലും രണ്ട് യോഗങ്ങൾ വീതമായിരിക്കും സംഘടിപ്പിക്കുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ ഇതിനോടകം നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ സേലം പോലീസിന് നൽകിയിട്ടുണ്ട്. കരൂർ ജില്ലയിൽ വെച്ച് നടന്ന വിജയിയുടെ പരിപാടിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്നാണ് നേരത്തെ പര്യടനം താൽക്കാലികമായി നിർത്തിവെച്ചത്.