Banner Ads

വർക്കല ട്രെയിൻ ആക്രമണം; പത്തൊമ്പതുകാരിയുടെ ജീവൻ രക്ഷിക്കാൻ തീവ്ര ശ്രമം, തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്ക്

തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിശോധനയിൽ ശ്രീക്കുട്ടിയുടെ തലച്ചോറിൽ ചതവ് കണ്ടെത്തിയിട്ടുണ്ട്.

സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സ യാണ് നിലവിൽ നൽകുന്നതെന്നും മെഡി ക്കൽ കോളജ് സൂപ്രണ്ട് ഡോ ജയചന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാത്രി 8.40ഓടെയാണ് സംഭവം. വർക്കല സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം മാറി അയന്തി മേൽപ്പാലത്തിന് സമീപം വെച്ച് കേരള എക്സ്പ്രസിന്റെ ജനറൽ കോച്ചിലായിരുന്നു ആക്രമണം നടന്നത്.