Banner Ads

സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ വരൻ ഒരുങ്ങുന്നു

തിരുവനന്തപുരം:കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച്‌ എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിർമാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിർമാണത്തിനാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്‌ക്വയര്‍ ആണ്.

ഒ.പി, ചൈല്‍ഡ് ഒ.പി, ഐ.പി എന്നിവയാണ് നിർമിക്കുന്നത്.കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്.1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച്‌ കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *