
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ ജൂലൈ 25-ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ, പ്രതി സന്ദീപിന് പുതിയ അഭിഭാഷകനെ നിയമിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് വിചാരണ മാറ്റിവെച്ചത്.
നേരത്തെ കേസിൽ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ബി.എ. ആളൂർ, പി.ജി. മനു എന്നിവർ മരണപ്പെട്ടിരുന്നു. തുടർന്ന് വിചാരണയും തടസപ്പെട്ടു. ഇതിൻ്റെ മറവിൽ വിചാരണ നീട്ടി വയ്ക്കാൻ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭപ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
തുടർന്ന് ജോൺ എസ്. റാൽഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാൽ 10നും 11നുമായി വച്ചിരുന്ന വിചാരണ ജോൺ എസ്. റാൽഫ് പിൻമാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നിർത്തിവച്ചു. കഴിഞ്ഞ വീണ്ടും കേസ് പരിഗണിക്കാനിരിക്കെ പ്രതിഭാഗത്തിനായി പുതിയ അഭിഭാഷകൻ ഹാജരാകാത്തതിനാൽ കേസ് മാറ്റിവയ്ക്കുകയായിരുന്നു.