Banner Ads

കണ്ണൂരിൽ നഗരമധ്യേ വാൻ കത്തി നശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ : നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. ഉടൻ തന്നെ ഡ്രൈവർ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.

കണ്ണൂർ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ കൂത്തുപറമ്പിലും സമാനമായ രീതിയിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചിരുന്നു.