Banner Ads

രാവിലെ കണ്ട വിലയല്ല ഉച്ചയ്ക്ക്! സ്വർണവിലയിൽ വൻ കുതിപ്പ്; പവൻ വില 1.11 ലക്ഷം കടന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 111520 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 110480 രൂപയായിരുന്നു വില.

അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 114240 രൂപ വരെ എത്തിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.