Banner Ads

ഒമാൻ തീരത്ത് യുഎസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രമേഖലയിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ‘എംടി സെറ്റെബെല്ലോ’ (MT Settebello) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. സംഭവത്തെ ‘അങ്ങേയറ്റം ദാരുണം’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

അന്താരാഷ്ട്ര തലത്തിലും പ്രവാസി സമൂഹത്തിനിടയിലും വലിയ നയതന്ത്ര ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.ആക്രമണത്തിന് പിന്നാലെ കാണാതാവുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയും ചെയ്തവർ ,ആദിത്യ ശർമ (ഡെക്ക് കേഡറ്റ്),ശിവാനന്ദ് ചൗരസ്യ (എഞ്ചിൻ ഫിറ്റർ),പട്നാല സുരേഷ് (ചീഫ് എഞ്ചിനീയർ),അമേരിക്കൻ സൈന്യത്തിന്റെ വിശദീകരണം

ഇറാനിൽ നിന്ന് ഇന്ധനവുമായി പോവുകയായിരുന്ന കപ്പൽ, നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ആക്രമണം നടത്തേണ്ടി വന്നതെന്നാണ് യു.എസ് സൈന്യം വ്യക്തമാക്കുന്നത്.അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മരണപ്പെട്ട നാവികരുടെ കുടുംബങ്ങളെ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളും സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ അധികൃതർ അമേരിക്കയുമായി ബന്ധപ്പെട്ടു വരികയാണ്.