
പാലക്കാട്:ഒഴുക്കിൽപ്പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം തൂതപ്പുഴയിൽ നിന്ന് കണ്ടെത്തി.ശനിയാഴ്ച ഉച്ചയോടെ തൂതപ്പുഴയിലെ വിളയൂർ കണ്ടേങ്കാവ് കടവിലാണു അപകടം. കണ്ടേങ്കാവ് പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിയിലെ ഓട്ടുപാത്ര നിർമാണ തൊഴിലാളികളാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്.
ഇതിൽ വാസിദും ആസിഫ് ഹുസൈനും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ ആസിഫ് ഹുസൈനെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. എന്നൽ വാസിത് മുങ്ങി പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമന സേനയും മുങ്ങൽ വിദഗ്ദരും പുഴയിൽ നടത്തിയ തിരച്ചിലിലാണ് പാലോളികുളമ്പ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്