മുംബൈ:ഘട്‌കോപ്പർ വെസ്റ്റില്‍ താമസിക്കുന്ന വീട്ടമ്മയായ ഹേമലത ഗാന്ധി (52) വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം. വൈകുന്നേരം 4:30 ഓടെ മഹാനഗർ ഗ്യാസ് കമ്ബനിയില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട രണ്ടുപേർ ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയതാണെണന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു.
ശേഷം വീട്ടില്‍ പ്രവേശിച്ച രണ്ടുപേരും ചേർന്ന് ഹേമലത ഗാന്ധിയെ കെട്ടിയിടുകയായിരുന്നു.ഗ്യാസ് ചോർച്ച പരിശോധിക്കാനെന്ന വ്യാജേന കവർച്ചക്കാർ ഘാട്‌കോപ്പർ മേഖലയില്‍ വീട്ടിനുള്ളില്‍ കടന്നത്.സംഭവത്തിന് ശേഷം ഭർത്താവിനെ വിവരമറിയിക്കുകയും ദമ്ബതികള്‍ ഘട്കോപ്പർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും മുൻകാല ക്രിമിനല്‍ റെക്കോർഡുകള്‍ പരിശോധിക്കാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു