Banner Ads

നെല്ലിൻ്റെ പണം കിട്ടിയില്ല ; പാഡീ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി കർഷകർ

കോട്ടയം : ബുദ്ധി മുട്ടിലാഴ്ന്ന് കർഷകർ, മൂന്നു മാസം മുൻപ് സംഭരിച്ച നെല്ലിൻ്റെ പണമാണ് കിട്ടാനുള്ളതുംവായ്പയടുത്തു കൃഷിയിറക്കിയനെൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ കാട്ടുന്ന അവഗണനയിൽ കടുത്ത പ്രതിഷേധത്തിലാണ് കർഷകർ.കോട്ടയം ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നിന്നു സംഭരിച്ച നെല്ലിൻ്റെ പണം കർഷകർക്ക് കിട്ടിയിട്ടില്ല.ബാങ്ക് വായ്പയായിയാണ് സംഭരണ തുക നൽകി വരുന്നത്.ഇത് വൈകുന്തോറും കർഷകൻ കടുത്ത കടക്കെണിയിൽ പെട്ടു പോകു കയാണ്.

വായ്പ വാങ്ങിയും പണയം വച്ചുമാണ് കർഷകർ കൃഷി ഇറക്കിയത് കൊയ്ത്തു കൂലി , കയറ്റിറക്കു കൂലി ,വളം ,തുടങ്ങിയവയ്ക്കെല്ലാം അപ്പപ്പോൾ തന്നെ പണം മുടക്കി.സംഭരണ തുക കിട്ടുമ്പോൾ വീട്ടാമെന്നു കരുതിയാണ് ഇതെല്ലാം ചെയ്യുന്നത് .എന്നാൽ പണം കിട്ടാൻ വൈകുകയാണ്.വായ്പ തിരിച്ചടയ്ക്കാ നും ജീവിത ചിലവുകൾക്കും പണമില്ലാതെ ഞെരുങ്ങുകയാണ് കർഷകർ.കർഷകരെ ആത്മഹത്യയിലേക്കും തള്ളി വിടുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിച്ചു . c.

സംഭരണ തുക നൽകണ മെന്നാവ ശ്യപ്പെട്ട് കോട്ടയത്ത് നെൽക്കർഷക കൂട്ടായ്മ നേതൃത്വത്തിൽ പാഡീ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.ജില്ലയിലെ വിവിധപാടശേഖരസമിതികളുടെ ആഭിമുഖ്യത്തിൽ ആയിരുന്നു സമരം. നൂറു പറ പാടശേഖര സമിതി കൺവീനർ ബാബു സൈമൺ കൈപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഭിജിത്ത് മോഹനൻ,സെക്രട്ടറി ജോബി കുര്യൻ, പായ് വട്ടം കറുകപ്പാടം കർഷക സമിതി കൺവീനർജയ്മോൻ കരിപ്പുറം,ചൂരത്തറ പാട ശേഖ സമിതി സെക്രട്ടറി തങ്കച്ചൻ ആര്യാട്ടൂഴം, ജനാർദ്ദനൻ പുന്നക്കുഴം, ബാബു അറയ്ക്കൽഷാജി സി.കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *