Banner Ads

ജനവാസ മേഖലകളെ ഒഴിവാക്കണം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒക്ടോബർ 27ന് മലയോര ഹർത്താൽ

തിരുവനന്തപുരം : പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച (27/10/2026) തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മലയോര ഹർത്താൽ പ്രഖ്യാപിച്ചു. കേരള കർഷകസംഘം, ആദിവാസി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടില്ല. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഈ മാസം 31ന് വിപുലമായ സമര ജാഥ സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി അറിയിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങൾ വ്യക്തമാക്കുന്ന ഭൂപടം സർക്കാറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൽ വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് കർഷക സംഘടനകളുടെ പരാതി. വനഭൂമിയും കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇടകലർന്നു കിടക്കുന്ന കേരളത്തിന്റെ പ്രത്യേക ഭൗതിക-പാരിസ്ഥിതിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.