Banner Ads

മകന്റെ മരണം താങ്ങാനായില്ല; മനോവിഷമത്തിൽ വീട്ടമ്മ കിണറ്റിൽ ചാടി മരിച്ചു.

തിരുവനന്തപുരം: ഏക മകന്റെ മരണത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ കിണറ്റിൽ ചാടി മരിച്ചു. വിതുര, ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) ആണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് സംഭവം.കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

തുടർന്ന് വീട്ടുകാർ ഉടൻ തന്നെ നാട്ടുകാരെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു.വിതുര നിലയത്തിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിലായിരുന്ന ദിവ്യയെ കണ്ടെത്തുകയും ഉടൻ കരയിലെത്തിക്കുകയും ചെയ്തു.ഉടൻ തന്നെ വിതുര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യയുടെ ജീവൻ രക്ഷിക്കാനായില്ല.

ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മകന്റെ മരണത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലായിരുന്നു ദിവ്യ. ഈ സംഭവം മുതൽ അവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പ് ജീവനക്കാരനാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.