
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ വാർഡിൽ സിപിഎം വിമതനായി മത്സരിക്കാൻ തീരുമാനിച്ച ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടി നടപടി.
സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമാണ് കെ ശ്രീകണ്ഠൻ. എന്നാൽ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന നിലപാടിൽ ശ്രീകണ്ഠൻ ഉറച്ചുനിന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരരംഗത്തുള്ളത്.