
മലപ്പുറം:2026-ൽ യുഡിഎഫ് ഭരണമുണ്ടാകും; കൊടുങ്കാറ്റ് പോലെ തിരിച്ചെത്തുമെന്ന് വി.ഡി സതീശൻനിലന്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് എത്തിയത്.
ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്ന് സതീശൻ പ്രതികരിച്ചു.ഇത് യുഡിഎഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണ്.
2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശൻ കുറിച്ചു. 2011ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ൽ ഫുട്ബോൾ ലോകകപ്പ് ഉയർത്തിയ ലിയോണൽ മെസിയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സതീശന്റെ പോസ്റ്റ്.