
അബുദാബി: അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ എയർ ഇന്ത്യ വിമാനദുരന്തത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ രംഗത്തെത്തി. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യുഎഇ അനുശോചനം രേഖപ്പെടുത്തി.യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചത്.
`അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നു. യുഎഇ ജനതയുടെ മനസ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും കുറിച്ചുള്ള ചിന്തകളും നിങ്ങൾക്കായുള്ള പ്രാർത്ഥനകളും ഉണ്ടാകും. ഒപ്പം ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.