
മലപ്പുറം: വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിൽ.രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത് . പൂക്കാട്ടിരി എടയൂർ സ്വദേശി സുഹൈൽ, വളാഞ്ചേരി കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്.
പ്രതിപട്ടികയിൽ ഇനിയും ആളുകളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് . വെള്ളിയാഴ്ച്ച നടത്തിയ പരിശോധനയിൽ വളാഞ്ചേരിയിലെ ജ്വല്ലറി ഷോപ്പിന് സമീപം വെച്ചാണ് ദർവേഷ് ഖാൻ പിടിയിലായത്. ഇയാളിൽ നിന്നും 0.35 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സുഹൈൽ പിടിയിലാകുന്നത്.
ഇയാളിൽ നിന്നും 7 ഗ്രാം വരുന്ന എം ഡി എം എ യാണ് പോലീസ് പിടികൂടിയത്. ഉപയോഗത്തിനും വിൽപ്പനക്കുമായാണ് ഇരുവരും മയക്കുമരുന്ന് കൈ വശം വെച്ചിരുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.