
കാസർകോട്:എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ മഞ്ചേശ്വരത്ത് , മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീർ എസ് കെ (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മീഞ്ചയിൽ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായി ഇവരെ പോലീസ് അറസ്റ്റു ചെയ്യത്. മയക്കുമരുന്ന് വിതരണത്തിന് ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. കുറച്ച് മാസങ്ങളായി യുവാക്കളുടെ പ്രവർത്തനം പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇവർ ബെംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബെംഗളുരുവിൽ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കുകയാണ് ഇവർ ചെയ്യുകൊണ്ടിരുന്നത്.പ്രദേശത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കാസർകോട് പോലീസ് മേധാവി ശിൽപ ഡിയുടെ നേതൃത്വത്തിൽ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസർകോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസർകോട് ഡിവൈഎസ്പി സുനിൽകുമാർ സി കെ. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എഎസ്ഐ സദൻ സിപിഒമാരായ നിജിൻ കുമാർ.രജിഷ് കാട്ടാമ്ബള്ളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.