
പാലക്കാട്: ഷൊർണൂർ കുളപുള്ളി ആറാണിയിൽ നിരോധിത ലഹരിമരുന്നുമായി 2 യുവാക്കളെ അതിസാഹസികമായി പിടികൂടി. 9.4 ഗ്രാം MDMA യൂം കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പോലീസുമായി ചേർന്നാണ് ബൈക്ക് ചേയ്സ് ചെയ്ത് പ്രതികളെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് കുളപ്പുള്ളി ആറാണി പരിസരത്തുനിന്നും നിന്നും പ്രതികളെ പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ചെയ്സ് ചെയ്തു ഷൊർണൂർ പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഒറ്റപ്പാലം സ്വദേശികളായ രണ്ട്തോട്ടക്കര പാറക്കൽ വീട്ടിൽ 30 വയസ്സുള്ള ആഷിഖ്, പനമണ്ണ ഭാവനാലയം വീട്ടിൽ 27 വയസ്സുള്ള അഭിനന്ദ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 9.04 ഗ്രാമം എം ഡി എം എ കണ്ടെത്തി.പോലിസ് ജില്ലാ ലഹരി വിരുദ്ധ സ്കോഡ്, ഷൊർണ്ണൂർ DYSP ആർ. മനോജ്‌കുമാർ, CI രവികുമാർ, SI പി.സേതുമാധവൻ, CPO മാരായ ഷിബു, എൻ. അശോകൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. എം ഡി എം എ യുമായി ബന്ധപ്പെട്ട സമ്മാന കേസുകളിൽ മറ്റുചില പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചതായി വിവരമുണ്ട്.