Banner Ads

കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടുവര്‍ഷം; ഇനിയും തിരിഞ്ഞ് നോക്കാതെ അധികൃതർ

കുന്നംകുളം:കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് വർഷം, സംസ്ഥാനപാതയിലെ പാറേമ്ബാടത്ത് റോഡില്‍ പൈപ്പ് പൊട്ടി ജലം വെറുതെ പാഴാകുന്നു. പരിസരവാസികളായ നാട്ടുകാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവർ നിരവധിതവണ ജലവകുപ്പ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവുമില്ല.ഇവിടെ പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ നാട്ടുകാർ അപായ സൂചക ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപകടത്തില്‍പെടുന്നത് പതിവുകാഴ്ചയാണ്. കൂടാതെ റോഡും പൂർണ്ണമായും മോശമായ അവസ്ഥയാണ്.പൊട്ടിയ പൈപ്പ് മാറ്റി പുനഃസ്ഥാപിക്കുകയും തകർന്ന റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുകയും ചെയ്യണമെന്ന് വെല്‍ഫെയർ പാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു അല്ലാത്തപക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പു നല്‍കി മണ്ഡലം പ്രസിഡൻറ് എം.എച്ച്‌. റഫീഖ്, സെക്രട്ടറി എം.എ. കമറുദ്ദീൻ ട്രഷറർ, പി.എ. ഷഹീദ് എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *