
കൊല്ലം: പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു,പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ-റിനി ദമ്ബതികളുടെ മകൾ ‘അരിയാന’ ആണ് മരിച്ചത്.കുഞ്ഞിന് പാൽ നൽകി കിടത്തിയ ശേഷം റിനി ഭർത്താവുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. ശേഷം കുഞ്ഞിനെ ശ്രദ്ധിച്ചപ്പോൾ അനക്കമില്ലെന്ന് കാണുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.