Banner Ads

എറണാകുളത്ത് പൊലീസുകാരനെ കാണാതായി; സിപിഒ അഞ്ജിത്തിനായി തെരച്ചിൽ ഊർജിതം

എറണാകുളം : വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിപിഒ അഞ്ജിത്തിനെ കാണാതായതായി. കഴിഞ്ഞ രണ്ടുദിവസമായി അഞ്ജിത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കുടുംബത്തിന്റെ പരാതിയിൽ മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അഞ്ജിത്തും കുടുംബവും മുനമ്പത്താണ് താമസിക്കുന്നത്. കുടുംബ തർക്കത്തെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. അഞ്ജിത്തിനായി മുനമ്പം പൊലീസ് തെരച്ചിൽ ഊർജിതമാക്കി.