Banner Ads

കോങ്ങാട് നിന്ന് കാണാതായ; രണ്ട് പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് : കോങ്ങാട് നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ സുരക്ഷിതരാണെന്ന് കോങ്ങാട് പോലീസ് അറിയിച്ചു. രാവിലെ ഏഴുമണിക്ക് ട്യൂഷന് പോയ കോങ്ങാട് കെ.പി.ആർ.പി. സ്കൂളിലെ 13 വയസ്സുള്ള വിദ്യാർഥിനികളെയാണ് കാണാതായത്.

ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടികൾ സ്കൂളിലെത്താത്തതിനെ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.