Banner Ads

മാപ്പ് ഉപയോഗിക്കുമ്പോൾ ഓഡിയോ നാവിഗേഷനും ഓൺ ചെയ്യുക; പുതിയ നിർദ്ദേശവുമായി എം.വി.ഡി

തിരുവനന്തപുരം : മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ നദിയിലും പാടത്തും ഇടുങ്ങിയ വഴികളിലും വഴിതെറ്റി കുടുങ്ങുന്നത് പതിവായതോടെ സുരക്ഷിതമായ യാത്രക്ക് പുതിയ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്.

യാത്രക്ക് മാപ്പ് ഉപയോഗിക്കുമ്പോൾ ഓഡിയോ നാവിഗേഷൻ കൂടി ഓണാക്കണമെന്നാണ് എം.വി.ഡി.യുടെ പ്രധാന നിർദ്ദേശം.നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓഡിയോ പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കും. വാഹനം ഓടിക്കുമ്പോൾ സ്ക്രീനിൽ നോക്കാതെ തന്നെ മുന്നോട്ടുള്ള വഴി,

വളവുകൾ, ട്രാഫിക് അലേർട്ടുകൾ തുടങ്ങിയ നിർണായക വിവരങ്ങൾ ശബ്ദരൂപത്തിൽ ലഭിക്കാൻ ഓഡിയോ നാവിഗേഷൻ സഹായിക്കും.ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നും എം.വി.ഡി. വ്യക്തമാക്കി.